ഇത്തിരിക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒത്തിരി സന്തോഷം

0

ചിലർക്ക് അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കി ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയ്ക്കണമെന്നാകും ആഗ്രഹം. ഈ ലക്ഷ്യത്തിന് അനുസരിച്ച് വേണം ജീവിതശൈലി രൂപീകരിക്കേണ്ടത്.ഊർജം, പണം, സമയം ഇവ അനാവശ്യമായി നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ പരമാവധി ഒഴിവാക്കണം. എന്ത് വാങ്ങുന്നതിന് മുൻപും മനസ്സിൽ നന്നായി വിലയിരുത്തുക. ആവശ്യമുള്ള സാധനങ്ങൾ മാത്രമേ വാങ്ങാവൂ. വില കുറഞ്ഞ ഗുണമേന്മയില്ലാത്ത സാധനങ്ങൾ കുറേ വാങ്ങിക്കൂട്ടുന്നതിന് പകരം ഗുണമേന്മയുള്ള കുറച്ചു സാധനങ്ങൾ വാങ്ങുന്നതാണ് നല്ലത്. ഷോപ്പിങ്ങിന് പോകുമ്പോൾ ഈ കാര്യങ്ങൾ മനസ്സിൽ ഓർമിക്കണം. അത്യാവശ്യമുള്ള കാര്യങ്ങൾ കുറിച്ച ലിസ്റ്റ് കയ്യിൽ കരുതുന്നത് അനാവശ്യമായ വസ്തുക്കൾ വാങ്ങുന്നത് ഒഴിവാക്കാം.
വീടിന്റെ അകത്തളങ്ങളിൽ ആവശ്യമുള്ള സാധനങ്ങൾ മാത്രമേ സൂക്ഷിക്കാവൂ. അവിടവിടെയായി സാധനങ്ങൾ കുന്ന് കൂടി കിടക്കുന്നത് ഒഴിവാക്കണം. ദിവസേന, ആഴ്ച തോറും, മാസത്തിലൊരിക്കൽ … ഇങ്ങനെ പല ഘട്ടമായി വീട് വൃത്തിയാക്കാം. കേട് വന്നതും ഉപയോഗശൂന്യമായ വസ്തുക്കൾ ഉപേക്ഷിക്കണം. വീടിനകം വൃത്തിയായി കിടക്കുന്നത് പൊസിറ്റീവ് എനർജിയേകും.

- Advertisement -