‘ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ സഹോദരിമാര്‍ ബസ്സില്‍ ഇരിക്കുന്നത് ആയിരിക്കും നല്ലത്’; ദീര്‍ഘദൂര ബസ് യാത്രക്കിടയില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവാവ്

0

ദീര്‍ഘദൂര ബസ് യാത്രികര്‍ നേരിടുന്ന വിഷമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തീരും മുന്‍പ് ഹോട്ടലുകാരും ബസ് ജീവനക്കാരും ചേര്‍ന്നു നടത്തുന്ന കൊള്ള വെളിപ്പെടുത്തി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കല്ലട ബസ് വിഷയത്തില്‍ ആളുകള്‍ കൂട്ടമായി പ്രതികരിച്ചതിനു പിന്നാലെയാണ് മറ്റൊരു വിഷയമുന്നയിച്ചുള്ള വയനാട് സ്വദേശിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. ഹോട്ടലുകാരും ബസ് ജീവനക്കാരും ചേര്‍ന്നു നടത്തുന്ന കൊള്ളയില്‍ സഹോദരിമാര്‍ സൂക്ഷിക്കണമെന്നും യുവാവ് കുറിക്കുന്നു. ഹോട്ടല്‍ ബില്ല് സഹിതമാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

‘ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. കേരളം വിട്ടാല്‍ ബസ് ജീവനക്കാരുടെ ഇഷ്ടംപോലെ നിന്നോളണം. ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക് A1 travels  യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ഒരു ദുരനുഭവം പറയാം. രാത്രി ടോയ്‌ലറ്റ് ആവശ്യത്തിനായി ഭയാനകമായ സ്ഥലത്ത് വണ്ടി നിര്‍ത്തുകയും. അവിടുത്തെ വൃത്തിഹീനമായ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. NH 44 ഇന്റെ അടുത്തുള്ള കൃഷ്ണഗിരി എന്ന സ്ഥലത്തെ നന്ദിനി ഹോട്ടല്‍ ആണ് ഇവരുടെ വിശ്രമസ്ഥലം. വൃത്തിഹീനമായ ഹോട്ടലില്‍ വളരെ നിലവാരം കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ ആണ് തരുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിനെ വെല്ലുന്ന ബില്‍ തന്ന് ഹോട്ടലുകാര്‍ ചിരിക്കുമ്പോള്‍. അതിന്റെ ഒരു അംശം പറ്റി ബസ് ജീവനക്കാരും കൂടെ ചിരിക്കുന്നു. ചോദ്യം ചെയ്താല്‍ അയല്‍ സംസ്ഥാനക്കാരുടെ നല്ല തല്ലും കൊള്ളാം. എവിടെ പരാതി പെട്ടാലും ഒരു കാര്യവുമില്ല കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ദൂരയാത്ര ചെയ്യുന്ന സഹോദരിമാര്‍ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ബാത്‌റൂം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ബസ്സില്‍ ഇരിക്കുന്നത് ആയിരിക്കും നല്ലത്. ഒരു ചപ്പാത്തിക്ക് 30 രൂപ ഒരു പച്ചക്കറിക്ക് 80 രൂപ ഇതാണ് ഇവിടുത്തെ ബില്ല്. രണ്ടു പൊറോട്ടയും ഒരു ചിക്കന്‍ കറിയും കഴിക്കണം എന്നുണ്ടെങ്കില്‍ വീടിന്റെ ആധാരവുമായി വരേണ്ടതാണ്.’

- Advertisement -