അമേരിക്കയൊക്കെ തള്ളിയ മാലിന്യം തിരികെ അയയ്ക്കാനൊരുങ്ങി മലേഷ്യ

0

വികസിത രാജ്യങ്ങള്‍ കൊണ്ടുവന്ന് തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരികെ അയക്കാനൊരുങ്ങി മലേഷ്യ. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് തിരികെ അയക്കുക.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ചൈനയായിരുന്നു കുറച്ചു വര്‍ഷങ്ങള്‍വരെ ലോകത്തിലെ പ്രധാന വിപണി. എന്നാല്‍ ചൈന പരിപാടി ഉപേക്ഷിച്ചതോടെ മലേഷ്യയിലേക്ക് ആയി മാലിന്യം തള്ളുന്നത്. ഇപ്പോള്‍ മലേഷ്യയും മാലിന്യം സ്വീകരിക്കുന്നത് നിര്‍ത്തുകയാണ്.

വികിസിത രാജ്യങ്ങളില്‍ നിന്ന് അയക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്തത് ആണെന്നാണ് മലേഷ്യന്‍ സര്‍ക്കാര്‍ പറയുന്ന്. എന്താണ് കയറ്റി അയക്കുന്നത് എന്ന കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.

പ്രധാനമായും അമേരിക്ക, ബ്രിട്ടണ്‍, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മലേഷ്യയിലേക്ക് മാലിന്യങ്ങള്‍ എത്തുന്നത്. 4,56,000 ടണ്‍ മാലിന്യമാണ് മലേഷ്യ കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ മറ്റു രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ചത്.

- Advertisement -