വേളൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നത് അസമിലേക്കുള്ള യാത്രയ്ക്ക് പണമുണ്ടാക്കാനെന്ന് പ്രതി

0

കോട്ടയം വേളൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നത് അസമിലേക്കുള്ള യാത്രയ്ക്ക് പണമുണ്ടാക്കാനെന്ന് പ്രതി ബിലാൽ. നവമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനായിരുന്നു യാത്ര. ഓൺലൈൻ ഗെയിമുകൾ വഴി പണം ലഭിച്ചതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള സാലിയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വീണ്ടും വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ഷീബയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയും, ഭർത്താവ് സാലിയെ ഗുരുതരമായി പരിക്കേൽപ്പിച്ചും മോഷണം നടത്തിയ മുഹമ്മദ് ബിലാലാണ് ചോദ്യം ചെയ്യലിനിടെ പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയത്. അടുത്ത കാലത്തായി നവമാധ്യമം വഴി അസമിലുള്ള പെൺകുട്ടിയുമായി പരിചയത്തിലായിരുന്നു. പെൺകുട്ടിയുടെ അടുത്തെത്താൻ പണം കണ്ടെത്താനാണ് മോഷണം നടത്തിയത്. കൃത്യം നിർവ്വഹിച്ച ശേഷം ഇരുപത്തിയെട്ട് പവൻ സ്വർണാഭരണങ്ങൾ കവർന്ന ബിലാൽ ഇവ എറണാകുളത്താണ് ഒളിപ്പിച്ചത്. ഇവിടെ നിന്ന് അസമിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇതിനിടെയാണ് ബിലാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഗെയിമുകൾ വഴിയും പണം ലഭിച്ചതായി ബിലാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പിടിയിലാകാനുള്ള സാധ്യത കണക്കിലെടുത്താണ് മോഷ്ടിച്ച കാർ ആലപ്പുഴയിൽ ഉപേക്ഷിച്ചത്. പ്രതി കൈക്കലാക്കിയ മൊബൈൽ ഫോണുകൾ തണ്ണീർമുക്കത്ത് നിന്ന് അന്വേഷണ സംഘം ഇന്നലെ കണ്ടെടുത്തിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തിയും കത്രികയും ഇവിടെ നിന്ന് ലഭിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ഷീബയുടെ ഭർത്താവ് സാലിയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വീണ്ടും വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അറുപത്തിയഞ്ച്കാരനായ സാലി അപകടനില തരണം ചെയ്തിട്ടില്ല

- Advertisement -