മാണി സി കാപ്പന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

0


പാലായില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് മാണി സി. കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഇടത് മുന്നണി നേതാക്കള്‍ പങ്കെടുത്തു.

കെ.എം. മാണിക്ക് ശേഷം ആദ്യമായാണ് മറ്റൊരു മുന്നണിയിലുള്ള ആള്‍ പാലയെ പ്രതിനിധീകരിച്ചുകൊണ്ട് നിയമസഭയിലെത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെയും ബിജെപിയുടെ എന്‍. ഹരിയേയും വ്യക്തമായ ലീഡില്‍ പരാജയപ്പെടുത്തിയിട്ടാണ് മാണി സി. കാപ്പന്‍ പാലയില്‍ വിജയക്കൊടി പാറിച്ചത്.

- Advertisement -