‘മോഹന്‍ലാല്‍ ദൈവത്തിനാല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രന്‍’; മഞ്ജു വാര്യര്‍

0

ധനുഷിന്റെ നായികയായി, വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരനിലൂടെ തമിഴ്സിനിമയിലേക്ക് ചുവടുവെയ്പു നടത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.

തന്റെ പുതിയ തമിഴ് സിനിമയെക്കുറിച്ച് വാചാലയാകുന്നതിനിടെ അവതരാകന്റെ ഒരു ചോദ്യത്തിനുള്ള മറുപടി വൈറലാകുകയാണ്. മോഹന്‍ലാലിനെക്കുറിച്ച് മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിക്കാനായിരുന്നു അവതാരകന്റെ ചോദ്യം. അദ്ദേഹത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനാവില്ല, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. അദ്ദേഹത്തിന് ഒപ്പം എട്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകതയുള്ള എനര്‍ജിയും ചാമുമൊക്കെയാണ് അദ്ദേഹം ഉള്ളപ്പോള്‍ ലഭിക്കുക. വളരെ സാധാരണക്കാരനായി സൂപ്പര്‍ സ്റ്റാറിന്റെ തലക്കനമില്ലാതെയാണ് എല്ലാവരോടും ഇടപഴകാറ്.

സെറ്റില്‍ പുറത്തു നിന്ന് വന്നൊരാള്‍ ലാലേട്ടനെ കണ്ട് എക്‌സൈറ്റഡാവുമ്‌ബോഴാണ് വലിയ ഒരു താരത്തിനൊപ്പമാണല്ലോ ഇരിക്കുന്നതെന്നോര്‍ത്ത് നമ്മളും ത്രില്ലടിക്കുക.

പൃഥ്വിരാജ് ചിത്രം ലൂസിഫറിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിലും ലാലേട്ടന് ഒപ്പം മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട്.

- Advertisement -