മഞ്ജു വാര്യരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസ്; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു

0

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ ആരോപണങ്ങളില്‍ ശരിയുണ്ടെന്ന് വ്യക്തമായതിനാല്‍ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം രണ്ടു പേരുടെ ആള്‍ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു.

പരാതിയില്‍ മഞ്ജു വാര്യരില്‍ നിന്നും പോലീസ് നേരത്തെ രഹസ്യമൊഴി എടുത്തിരുന്നു. ശ്രീകുമാര്‍ മേനോനില്‍ നിന്നും വധഭീഷണിയുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നുണ്ടെന്നുമാണ് മഞ്ജു നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.

തൃശൂര്‍ പോലീസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് ശ്രീകുമാര്‍ മേനോന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നല്ലത് ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

- Advertisement -