മരയ്ക്കാർ വരുന്നു; വൈറലായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

0

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മാര്‍ച്ചില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയിട്ടാണ് മരയ്ക്കാര്‍ എത്തുന്നത്. ഇപ്പോള്‍തന്നെ ഏകദേശം അഞ്ഞൂറോളം സ്‌ക്രീനുകള്‍ കേരളത്തില്‍ മാത്രം മരക്കാറിനു വേണ്ടി ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. അഞ്ചു ഭാഷകളില്‍ ആയി അന്‍പതില്‍ അധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാര്‍.
മഞ്ജു വാര്യര്‍, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെല്‍വന്‍, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മരക്കാര്‍ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ്.

- Advertisement -