പരദൂഷണത്തില്‍ പുരുഷന്മാര്‍ ഒട്ടും മോശമല്ലെന്ന് പഠനം!

0

ഗോസിപ്പ് പറയുന്നതില്‍ സ്ത്രീകളാണ് ഒന്നാം സ്ഥാനത്ത് എന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ തിരച്ചറിയാനും ചര്‍ച്ച ചെയ്യാനും സ്ത്രീകള്‍ക്കുള്ള വ്യഗ്രത പുരുഷനുമുണ്ടെന്ന് പഠനം പറയുന്നു. സോഷ്യല്‍ സൈക്കോളജി ആന്‍ഡ് പേഴ്‌സണാലിറ്റി സെന്റര്‍ നടത്തിയ പഠനത്തില്‍ സ്ത്രീകള്‍ക്കൊപ്പം പുരുഷനും ഗോസിപ്പ് പറയുന്നതായി വ്യക്തമാക്കുന്നു

18 മുതല്‍ 58 വയസ് വരെയുള്ള 269 സ്ത്രീകളിലും 198 പുരുഷന്‍മാരിലും സൗണ്ട് റെക്കോര്‍ഡുകള്‍ ഘടിപ്പിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. റെക്കോര്‍ഡറില്‍ നിരവധി പരദൂഷണങ്ങളാണ് പുരുഷന്‍മാരുടേതായി പഠന സംഘത്തിന് ലഭിച്ചത്.

പ്രായമായവരേക്കാള്‍ ഗോസിപ്പ് പറയുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ചെറുപ്പക്കാരാണ്. പറയുന്നതില്‍ നാലില്‍ മൂന്നും ആളുകള്‍ക്ക് ദോഷം വരുത്താത്ത ഗോസിപ്പുകളാണ്. പൊസിറ്റീവ് ഗോസിപ്പ് പറയുന്നതിന്റെ ഇരട്ടിയാണ് നെഗറ്റീവ് ഗോസിപ്പ്. സെലിബ്രിറ്റികളെക്കുറിച്ചും പരിചയക്കാരെക്കുറിച്ചെല്ലാം ഇതില്‍പ്പെടും. സമ്പന്നരും വിദ്യാസമ്പന്നരുമാണ് ഗോസിപ്പ് കൂടുതല്‍ പറയുന്നത്. ദാരിദ്രരും വിദ്യഭ്യാസം കുറഞ്ഞവരും ഗോസിപ്പ് പറയുന്നത് കുറവാണ എന്നാണ് പഠനം വ്യക്തമാക്കുന്നത്.

- Advertisement -