മെസിയ്ക്ക് വീണ്ടും ബലോന്‍ ദ് ഓര്‍ പുരസ്‌കാരം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസിയ്ക്ക് പിന്നിൽ

0

മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് നേട്ടത്തിനു പിന്നാലെ മെസിയെ തേടി വീണ്ടും  ബലോന്‍ ദ് ഓര്‍ പുരസ്‌കാരവും. ആറാം തവണ പുരസ്‌കാരം സ്വന്തമാക്കിയ മെസി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കുകയും ചെയ്തു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ആറ് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇതോടെ മെസിയുടെ പേരിലായി.

കഴിഞ്ഞ വര്‍ഷത്തെ ബലോന്‍ ദ് ഓര്‍ ജേതാവായ ലൂക്ക മോഡ്രിച്ചില്‍ നിന്നാണ് മെസി പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ് മെസി ഇതിനു മുന്‍പ് പുരസ്‌കാരം നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാദിയോ മാനെ, മുഹമ്മദ് സലാ എന്നിവര്‍ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി.

- Advertisement -