ദുരൂഹതകൾ തീരാതെ ജാഗിയുടെ മരണം

0


കുടുംബ സുഹൃത്തുക്കളും അയൽവാസികളും വിവരമറിയിച്ചതിനെത്തുടർന്ന് ഡിസംബർ 23നു വൈകിട്ട് പൊലീസ് വീട്ടിലെത്തുമ്പോൾ പൂട്ടിയ ഗേറ്റിന്റെ അകത്തു നിൽക്കുകയായിരുന്നു ജാഗീയുടെ അമ്മ. മുന്നിലെയും പിൻവശത്തെയും വാതിൽ തുറന്നു കിടക്കുകയായിരുന്നു. വീടിനുള്ളിലെത്തിയ പൊലീസ് സംഘം കണ്ടത് അടുക്കളയിൽ
നിലത്തു മരിച്ചു കിടക്കുന്ന ജാഗീയെയാണ്.
പാചകത്തിനായി പച്ചക്കറികൾ അരിഞ്ഞു വച്ചിരുന്നു. വാഷിങ് മെഷീനിൽ തുണികളിട്ടിരുന്നു. അലക്കിയ കുറച്ചു തുണികൾ പുറകുവശത്ത് വിരിച്ചിട്ടുണ്ടായിരുന്നു. ഡിസംബർ 22ന് ഞായറാഴ്ചയാകാം മരണം സംഭവിച്ചത്. അടുക്കളയിലെ തറയുടെ വക്കിലാണ് തലയിടിച്ചത്. പുറമേ രക്തപ്പാടുകളോ ശരീരത്തിൽ മുറിവുകളോ ഇല്ലായിരുന്നു. ആന്തരിക രക്തസ്രാവം മൂലമാകാം മരണം സംഭവിച്ചതെന്നാണു നിഗമനം. ജാഗീ അടുക്കളയിൽ തെന്നിവീണതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്നാണു കണ്ടെത്തേണ്ടത്.
തിരുവനന്തപുരത്ത് കുറവൻകോണത്തെ വീട്ടിലാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീഴ്ചയിൽ തലയ്ക്കു പിന്നിലേറ്റ ക്ഷതമാണ് ജാഗിയുടെ മരണകാരണമെന്ന് വിലയിരുത്തുമ്പോഴും മരണത്തിലെ ദുരൂഹതകളിലേക്കും അന്വേഷണം നീളുന്നുണ്ട്. ജാഗി സ്വയം വീണതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്നു കണ്ടെത്തേണ്ടതുണ്ടെന്നു പൊലീസ് അറിയിച്ചു. ആന്തരിക രക്തസ്രാവം മൂലമാകാം മരണമെന്നാണു ഡോക്ടർമാരുടെ നിഗമനം.
കവടിയാറിലെ വീട്ടിൽ വയോധികയായ അമ്മയോടൊപ്പമാണ് ജാഗി താമസിച്ചിരുന്നത്. അയൽവാസികളുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല.
7 വർഷം മുൻപു വിവാഹബന്ധം വേർപിരിഞ്ഞ ജാഗി ബന്ധുക്കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നില്ല.
ജാഗീയുടെ ഫോണ്‍ പൊലീസ് പരിശോധിച്ചു. ഇവർ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെ വിവരം പൊലീസ് ശേഖരിക്കുകയാണ്. അവസാനം വിളിച്ച ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.

- Advertisement -