കൂടത്തായി കൂട്ടക്കൊലപാതകം; രണ്ടു കുട്ടികളെ കൂടി ജോളി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

0

കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ രണ്ടു കുട്ടികളെ കൂടി മുഖ്യപ്രതിയായ ജോളി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചു. അടുത്തകാലത്താണ് ഈ ശ്രമങ്ങള്‍ നടന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയെ അറസ്റ്റ് ചെയ്തത്.

റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കും. റോയിയുടെ കേസിലാണ് തെളിവുകള്‍ ലഭ്യമായത്. ഇതില്‍ പ്രത്യേകശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കല്‍ നടപടിയുണ്ടാകുമെന്നും എസ്.പി പറഞ്ഞു.

കൂട്ടക്കൊലപാതക കേസില്‍ ശക്തമായ തെളിവുണ്ടെന്ന് എസ്പി പറഞ്ഞു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പല കാര്യങ്ങളും അന്വേഷണ സംഘത്തിന് വ്യക്തമായി. കേസ് അന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദമില്ല. വളരെ ഗൗരവകരമായ കേസാണിതെന്നും എസ്പി പറഞ്ഞു.

ജോളിക്കെതിരെ സഹോദരന്‍ നോബി രംഗത്തെത്തിയിരുന്നു. ജോളിയെ ജയിലില്‍നിന്നു പുറത്തിറക്കാനോ കേസ് നടത്താനോ ശ്രമിക്കില്ലെന്ന് നോബി പറഞ്ഞു. ജോളിക്ക് പണത്തോട് ആര്‍ത്തിയായിരുന്നെന്നും സഹോദരന്‍ നോബി മാധ്യമങ്ങളോട് പറഞ്ഞു.

- Advertisement -