മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

0

മലപ്പുറം തേഞ്ഞിപ്പലം കോഹിനൂറിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൊറയൂർ സ്വദേശി ലുക്ക്മാന്റെ ഭാര്യ അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കൈഞരമ്പുകൾ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മൂന്ന് മക്കളിൽ ഏറ്റവും ഇളയ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. കൈ ഞരമ്പ് മുറിച്ച അനീസ ഒച്ചവക്കുന്നത് കേട്ട് വീട്ടിലുള്ളവർ എഴുന്നേറ്റപ്പോഴാണ് കുഞ്ഞ് മരിച്ചതറിഞ്ഞത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തു. മൂന്നാമതും ഗർഭിണിയാവാൻ അനീസയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. പ്രസവത്തിന് ശേഷം ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു, പൊലീസും മലപ്പുറത്ത് നിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

- Advertisement -