പുതുക്കിയ പിഴ; കുറയ്ക്കാന്‍ മന്ത്രിസഭാ ചര്‍ച്ച ഇന്ന്

0

പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും. സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാവുന്ന വകുപ്പുകളില്‍ പിഴ കുറയ്ക്കാമെന്ന നിലപാടിലാണ് സംസ്ഥാന ഗതാഗത വകുപ്പ്.

ഓണക്കാലത്ത് കനത്ത പിഴ ചുമത്തുന്നത് ജനരോഷത്തിന് ഇടയാക്കിയേക്കുമെന്ന വിലയിരുത്തലില്‍ നിര്‍ത്തി വെച്ച വാഹന പരിശോധന പുനരാരംഭിച്ചിരുന്നു. എന്നാല്‍ കടുത്ത നിയമലംഘനങ്ങളില്‍ നേരിട്ട് പിഴ ചുമത്താതെ കേസെടുത്ത് കോടതിയിലേയ്ക്ക് അയയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

- Advertisement -