പരസ്പരം ആകര്‍ഷിക്കുന്ന ഗ്യാലക്‌സികളുടെ ചിത്രം നാസ പുറത്തുവിട്ടു; ചിത്രം പകര്‍ത്തിയത് ആസ്‌ട്രോ ഫോട്ടോഗ്രാഫറായ ബ്രൂസ് വാഡിങ്ടണ്‍; ആറ് രാത്രികള്‍ കാത്തിരുന്ന് പകര്‍ത്തിയ ചിത്രം

0

പരസ്പരം വലിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഗ്യാലക്‌സികളുടെ ചിത്രം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തു വിട്ടു. കൗതുകകരമായ ഈ ഫോട്ടോ പകര്‍ത്തിയത് ആസ്‌ട്രോഫോട്ടോഗ്രാഫറായ ബ്രൂസ് വാഡിങ്ടണാണ്.
ചുണ്ടെലികള്‍ എന്നര്‍ത്ഥം വരുന്ന ‘ദി മൈസ്’ എന്നാണ് ഈ ഗ്യാലക്‌സികള്‍ക്ക് നാസ പേരിട്ടിരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക നാമം എന്‍ജിസി 4676 എന്നാണ്. ആറ് രാത്രികളാണ് ഈ ചിത്രം പകര്‍ത്തുന്നതിനായി ബ്രൂസ് കാത്തിരുന്നത്.
സീതാവേണി (Coma Berenices) എന്ന നക്ഷത്രസമൂഹത്തില്‍ 30 കോടി പ്രകാശ വര്‍ഷം അകലെയാണ് ഇവ സ്ഥിതി ചെയ്യുന്നത്. കോമ ഗാലക്‌സി ക്ലസ്റ്ററില്‍ പെട്ടവയാണ് ഇവയെന്ന് കരുതപ്പെടുന്നു. 1000ഓളം തിരിച്ചറിയപ്പെട്ട ഗാലക്‌സികള്‍ അടങ്ങുന്ന സാന്ദ്രതയേറിയ ഗാലക്‌സി സമൂഹമാണ് കോമ ക്ലസ്റ്റര്‍.
നക്ഷത്രങ്ങളാലും വാതകങ്ങളാലും നിറഞ്ഞ വാലു പോലൊരു ഭാഗം ഈ ഗ്യാലക്‌സികള്‍ക്കുണ്ട്.എന്നാല്‍ ഇവ
തമ്മില്‍ ദശ കോടി കിലോമീറ്റര്‍ അകലമുണ്ട്.

- Advertisement -