യാത്ര പോകാന്‍ വിസമ്മതിച്ച 918 ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ റദ്ദാക്കി!

0

യാത്ര പോകാന്‍ വിസമ്മതിച്ച 918 ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ മഹാരാഷ്ട്ര ഗതാഗത വകുപ്പ് റദ്ദാക്കി. മുംബൈയിലെയും സമീപ നഗരമായ താനെയിലേയും ഓട്ടോക്കാരുടെ ലൈസന്‍സുകളാണ് കഴിഞ്ഞ മാസങ്ങളിലായി റദ്ദാക്കിയത്.

ഓട്ടോക്കാര്‍ക്കെതിരെ ഇതാദ്യമായാണ് ഗതാഗത വകുപ്പ് ഇത്തരത്തില്‍ നടപടിക്ക് മഹാരാഷ്ട്ര തയാറാകുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ശേഖര്‍ ചന്നെയാണ് നീക്കത്തിന് പിന്നില്‍.

മുംബൈ പോലൊരു മഹാനഗരത്തില്‍ അത്യാവശ്യ സമയത്ത് ഓട്ടം വിളിച്ചാല്‍ ഡ്രൈവര്‍മാര്‍ പോകാന്‍ തയാറാകാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുംബൈ നഗരത്തലെ പ്രധാന ഭാഗങ്ങളായ കുര്‍ള, ബാന്ദ്ര, ബാന്ദ്ര-കുര്‍ള കോംപ്ലക്‌സ്, ലോകമാന്യതിലക് ടെര്‍മിനസ്, താനെ സിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള ലൈസന്‍സാണ് റദ്ദാക്കിയത്.

വാഹന വകുപ്പുമായി ബന്ധപ്പെട്ടതെല്ലാം ഓണ്‍ലൈന്‍ വഴിയായതിനാല്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ക്ക് രാജ്യത്തന്റെ ഏതിടത്തുനിന്നും ഇനി ലൈസന്‍സ് ലഭിക്കില്ലെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തനാജി ചവാന്‍ പറഞ്ഞു.

വാഹന വകുപ്പിന്റെ നടപടിയെ പിന്തുണച്ച് ഇതേസമയം നിരവധി യാത്രക്കാര്‍ രംഗത്തെത്തി.

- Advertisement -