ആമിയുടെ സ്വന്തം പൃഥ്വി

0

മുഖമുള്ള കേക്ക് വേണമെന്ന് വാശി പിടിച്ചു കരയുന്ന ഒരു കൊച്ചു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. പെൺകുട്ടിയുടെ പേര് ആമി.കേക്കിൽ പൃഥ്വിരാജിന്റെ പടം വേണമെന്ന് ആവശ്യപ്പെടുന്ന ആമിയുടെയും അത് നിറവേറ്റിക്കൊടുക്കുന്ന അച്ഛന്റെയും വീഡിയോ പൃഥ്വി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.ചെറുപ്രായത്തിലേ ഒരാളുടെ ജീവിതത്തിൽ പ്രാധാന്യം ലഭിക്കുന്നത് വളരെ വലിയ കാര്യമാണ്. ജന്മദിനാശംസകൾ ആമി..പിത്യുവിന്റെ വലിയ ഹ​ഗ്. വളർന്ന് വലുതായി അച്ഛനും അമ്മയ്ക്കും അഭിമാനമാകൂ കുഞ്ഞേ.. പൃഥ്വി കുറിച്ചു

- Advertisement -