യമണ്ടന്‍ കളക്ഷനുമായി ഒരു യമണ്ടന്‍ പ്രേമകഥ

0


ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഏഴ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ഏഴ് ദിവസം കൊണ്ട് 16 കോടി കളക്ഷന്‍ ആണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ പ്രേക്ഷക പിന്തുന്ന ഓരോ ദിവസവും കൂടി വരുകയാണ് ഇപ്പോള്‍.
നവാഗതനായ ബി സി നൗഫല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹിറ്റ് ഫിലിം തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറാണ്.

- Advertisement -