കൂടുതല്‍ പല്ലുതേച്ചാലും പണി പാളുമേ…!!! മാറണം ഈ ശീലം

0

പല്ലിന്റെ ഭംഗി കാത്തുസൂക്ഷിക്കാനും കേടു വരാതിരിക്കാനും ഓരോ നേരം ഭക്ഷണം കഴിച്ച ശേഷവും പല്ല് തേക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ദിവസം രണ്ട് നേരം മാത്രം പല്ല് തേക്കുന്നതാണ് പല്ലിന്റെ ആരോഗ്യത്തിന് നല്ലതെന്ന് ദന്തഡോക്ടര്‍മാര്‍ പറയുന്നു.

ഭക്ഷണശേഷം ബ്രഷ് ചെയ്യുന്ന പക്ഷം പല്ലില്‍ ഒരുതരം അസിഡിക്ക് പാട ശേഷിപ്പിക്കും. ഇത് പല്ലിന്റെ ഇനാമലിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദുര്‍ബലമായ ഇനാമല്‍ ബ്രഷിംഗിലൂടെ പാടെ പൊളിഞ്ഞുപോയി ടൂത്ത് സെന്‍സിറ്റിവിറ്റി ഉണ്ടാകാനും സാധ്യതയുണ്ട്.

എപ്പോഴും പല്ലുതേക്കുന്നതിനു പകരം നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്; ഭക്ഷണശേഷം ഒരുമണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ പല്ല് തേക്കാവൂ. വായിലെ ഭക്ഷണ ശകലങ്ങള്‍ നീക്കണമെന്ന് നിര്‍ബന്ധമുള്ളവരാണെങ്കില്‍ വായില്‍ വെള്ളം കൊണ്ട് തുപ്പിക്കളയുക. രാവിലെയും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പും പല്ല് തേക്കുക. രാത്രി ടൂത്ത് പോസ്റ്റ് ഒഴിവാക്കുന്നതാണ് നല്ലത്.

- Advertisement -