ഇങ്ങനെ പതപ്പിച്ചാല്‍ ദുഃഖിക്കേണ്ടിവരും!

0

കുളിക്കാനും അലക്കാനും മുഖം കഴുകാനും കൈ കഴുകാനും അങ്ങനെ എന്തിനും ഏതിനും സോപ്പ് ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ സോപ്പിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്ന ദോഷ വശങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ശരീരത്തിലെ ബാക്ടീരിയകളെ അകറ്റാനും അഴുക്ക് കളയാനുമാണ് സോപ്പ്. എന്നാല്‍ ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം നമ്മുടെ ശരീരത്തിന് ദോഷം വരുത്തുന്നുണ്ട് എന്നാണ് വിദഗ്ദര്‍ പറയുന്നത്.

ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം സൂക്ഷമാണുക്കളെയും നല്ല ബാക്ടീരിയകളെയും കൂടി നശിപ്പിച്ചു കളയുന്നു. ദഹനത്തിനും, ചര്‍മത്തിന്റെ ആരോഗ്യത്തിനും, രോഗപ്രതിരോധത്തിനും സൂക്ഷമാണുക്കളുടെ പങ്ക് പ്രധാനമാണ്. അമിതമായാല്‍ നമ്മളുപയോഗിക്കുന്ന സോപ്പ് ഇവയെ നശിപ്പിക്കുന്നു.

ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ക്ക് പകരം സാധാരണ സോപ്പുകള്‍ ഉപയോഗിച്ചാല്‍ മതിയാകും. ദിവസവും ഒരു തവണ സാധാരണ സോപ്പ് ഉപയോഗിച്ചുള്ള കുളിയാണ് നല്ലത്. ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് അപകടകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ധാരാളമാണ്. രണ്ടു നേരവും കുളിക്കുമ്പോള്‍ സോപ്പുപയോഗിക്കാതെ ഒരു നേരമായി സോപ്പിന്റെ ഉപയോഗം കുറക്കുക.

- Advertisement -