സ്വര്‍ണ്ണ തിളക്കത്തില്‍ പി.യു ചിത്ര;ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം

0


ദോഹയില്‍ വെച്ചുനടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ നേട്ടം കൊയ്തിരിക്കുകയാണ് ഇന്ത്യന്‍ കായിക താരങ്ങള്‍. അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മൂന്ന് സ്വര്‍ണ്ണമടക്കം പതിനേഴ് മെഡലുകള്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. അവസാന ദിനം മലയാളി തരം പി യു ചിത്ര 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടി. ബഹ്‌റൈന്‍ ആണ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയിരിക്കുന്നത്.
പി യു ചിത്രയെക്കൂടാതെ ഗോമതി മാരിമുത്തു, തേജീന്ദര്‍പാല്‍ സിങ് എന്നിവരാണ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
അതേസമയം ചരിത്രത്തിലാദ്യമായാണ് ബഹ്‌റൈന്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കുന്നത്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം നേടിയത് ജപ്പാനാണ്.

- Advertisement -