മലയാള സിനിമയില്‍ പെയ്ഡ് റിവ്യു വ്യാപകം,പൃഥ്വിരാജ് ചിത്രത്തിന് നല്ല റിവ്യൂ എഴുതാന്‍ നല്‍കിയത് 25000,ഹൌ ഓള്‍ഡ് ആര്‍ യൂ വിന് ആവശ്യപ്പെട്ടത് 50000 

0

മലയാള സിനിമയില്‍ പെയ്ഡ് റിവ്യു നിലനിൽക്കുന്നുണ്ടെന്ന്  റോഷന്‍ ആന്‍ഡ്രൂസ്. തന്റെ തന്നെ സിനിമയായ മുംബൈ പൊലീസ് റിലീസ് ആയ സമയത്ത് ഒരു മാധ്യമത്തില്‍ നിന്നും തന്നെ വിളിച്ച് ആവശ്യപ്പെട്ടത് 25000 രൂപയാണെന്ന് റോഷന്‍ വ്യക്തമാക്കുന്നു.
‘മുംബൈ പൊലീസ് ഇറങ്ങിയ സമയത്ത് നിര്‍മാതാവിനെ കൊണ്ട് പണം കൊടുത്താണ് റിവ്യു എഴുതിച്ചത്. അന്ന് അവര്‍ വാങ്ങിച്ചത് 25000 രൂപയായിരുന്നു. നല്ല റിവ്യു എഴുതാന്‍ അത്രയും തുക വാങ്ങിച്ച ആളുണ്ട്. പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല. അതേ ആള്‍ പിന്നീട് ഹൌ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രം റിലീസ് ആയപ്പോള്‍ ആവശ്യപ്പെട്ടത് 50000 രൂപയാണ്.’

‘മലയാള സിനിമയില്‍ പെയ്ഡ് റിവ്യു നന്നായിട്ട് ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഇപ്പോള്‍ പാക്കേജ് ആയിട്ടാണ്. ഞങ്ങള്‍ക്ക് ഇത്ര പരസ്യം നല്‍കാന്‍ നിങ്ങള്‍ തയ്യാറായാല്‍ നിങ്ങളുടെ പടത്തിന് ഇത്ര സ്റ്റാര്‍ നല്‍കും. വിലപേശലാണ് കലാകാരന്റെ അടുത്ത്. ആ പരിപാടി നിര്‍ത്തണം. ആ പരുപാടി നിര്‍ത്താന്‍ സമയമായി.കുറേക്കാലമായിട്ട് ആ ഒരു പരുപാടിക്ക് പോയിട്ടില്ല. പെയ്ഡ് റിവ്യുന് കുറെയായിട്ട് നിന്നിട്ടില്ല. അങ്ങനെ ചെയ്യുമ്‌ബോള്‍ മനസ് തളരും. പെയ്ഡ് റിവ്യു ചെയ്ത് കഴിഞ്ഞാണ് എനിക്ക് മനസിലായത് അങ്ങനെ ചെയ്യരുതെന്ന്.ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് അവരോടൊക്കെ പുച്ഛമാണ് തോന്നുന്നത്.ഞങ്ങള്‍ ഇനിയും സിനിമകള്‍ ചെയ്യും. നല്ല സിനിമ ചെയ്യും. എനിക്ക് നിങ്ങളുടെ മാര്‍ക്ക് വേണ്ട. ഞങ്ങളുടെ സിനിമ കാണാന്‍ നല്ല മനുഷ്യര്‍ പുറത്തുണ്ട്. ’ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

- Advertisement -