മുഷറഫ് തൂക്കിക്കൊല്ലും മുന്‍പ് മരിച്ചാല്‍ മൃതദേഹം തെരുവില്‍ 3 ദിവസം കെട്ടിത്തൂക്കണമെന്ന വിചിത്ര ഉത്തരവുമായി പാക് കോടതി

0

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് തൂക്കിക്കൊല്ലുന്നതിന് മുമ്പ് മരിക്കുകയാണെങ്കില്‍ മൃതദേഹം വലിച്ചിഴച്ച് ഇസ്ലാമാബാദിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ കൊണ്ടുവന്ന് 3 ദിവസം കെട്ടിത്തൂക്കണമെന്ന വിചിത്ര ഉത്തരവുമായി പാക് പ്രത്യേക കോടതി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂന്നംഗ ബെഞ്ച് മുഷറഫിന് വധശിക്ഷ വിധിച്ചത്.

രോഗബാധിതനായ മുഷറഫ് ദുബായില്‍ ചികിത്സയിലാണ്. മുന്‍ സൈനിക മേധാവി കൂടിയായ അദ്ദേഹം വിചാരണയെ ചോദ്യം ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷമാണ് വിശദമായ വിധിപ്രഖ്യാപനം വന്നത്. വധശിക്ഷ വിധിച്ച ബെഞ്ചിന്റെ തലവന്‍ പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹ്മദ് സേത്ത് എഴുതിയ 167 പേജുള്ള വിധിന്യായത്തിലാണ് മുഷറഫിന്റെ മൃതദേഹം ഡി തെരുവില്‍ (ഡെമോക്രസി ചൗക്ക്) കെട്ടിത്തൂക്കണമെന്ന വിചിത്ര നിര്‍ദേശമുള്ളത്.

- Advertisement -