പേളി മാണി ഇനി മിസിസ് ശ്രീനിഷ്

0


ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരരായി മാറിയ നടന്‍ ശ്രീനിഷ് അരവിന്ദും നടിയും അവതാരകയുമായ പേളി മാണിയും വിവാഹിതരായി. ആലുവ ചൊവ്വര സെന്റ് മേരീസ് ദേവാലയത്തില്‍ ഞായറാഴ്ച വൈകിട്ടാണ് ഇരുവരുടെയും വിവാഹം നടന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന ചടങ്ങുകളില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും ചലച്ചിത്രരംഗത്തെ പ്രമുഖരും പങ്കെടുത്തു. ഈ മാസം എട്ടിന് ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളും സല്‍ക്കാരവും ശ്രീനിഷിന്റെ നാടായ പാലക്കാട് വെച്ച് നടക്കും


ബിഗ് ബോസ് ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഒരുപാട് ഊഹാപോഹങ്ങള്‍ക്ക് ഒടുവിലാണ് ഇരുവരുടെയും പ്രണയസാക്ഷാത്കാരം. വിവാഹശേഷം സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായുള്ള റിസ്പഷെന്‍ നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.

- Advertisement -