ലിഫ്റ്റില്‍ കുടുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ

0

വത്തിക്കാനിലെ സെ്ന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാര്‍ഥനയ്ക്കായി പുറപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ 25 മിനുറ്റ് ലിഫ്റ്റില്‍ കുടുങ്ങി. പ്രായാധിക്യത്തിനിടയിലും നേരംതെറ്റാതെ പ്രാര്‍ഥനച്ചടങ്ങിനെത്തുന്ന മാര്‍പാപ്പ പതിവുതെറ്റിച്ചപ്പോള്‍ കാത്തുനിന്ന വിശ്വാസികള്‍ക്കാകെ ആശങ്കയായി.

എന്നാല്‍, വൈകിയെങ്കിലും പുഞ്ചിരിയോടെ പ്രവേശിച്ച മാര്‍പാപ്പ ആദ്യം കാത്തിരുന്നവരോടു ക്ഷമ ചോദിച്ചു. വൈദ്യുത തടസ്സം നേരിട്ടതിനാല്‍ താന്‍ ലിഫ്റ്റില്‍ കുടുങ്ങിയെന്നും അഗ്‌നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് അഗ്‌നിരക്ഷാ പ്രവര്‍ത്തകരെ കൈയടിച്ച് അനുമോദിക്കാന്‍ വിശ്വാസികളോടാവശ്യപ്പെട്ടതിനുശേഷമാണ് അദ്ദേഹം പതിവു പ്രാര്‍ഥനാനടപടികളിലേക്കു കടന്നത്.

- Advertisement -