മഴക്കാലവും ഗർഭധാരണവും

0

എപ്പോള്‍ ഗര്‍ഭം ധരിക്കണമെന്നത് ഒരു നിർ നായക തീരുമാനമാണ്. കാരണം കൃത്യമായി തീരുമാനം എടുത്തില്ലെങ്കില്‍ അത് നിങ്ങളെ മാത്രമല്ല ബാധിക്കുക നിങ്ങളുടെ കുട്ടിയുടെയും ജീവിതത്തിലുടനീളം ബാധിച്ചേക്കാം.ഗര്‍ഭധാരണം എപ്പോള്‍ വേണം എന്നുള്ളത് ദമ്പതികള്‍ രണ്ടു പേരും വളരെയധികം ആലോചിച്ച് തീരുമാനിക്കേണ്ട ഒരു കാര്യമാണ്. മാനസികമായും ശാരീരികമായും ഏറ്റവും നല്ലതായി ഇരിക്കുന്ന സമയത്ത് വേണം ഗര്‍ഭം ധരിക്കുന്നതിന്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രത്യുത്പാദന ശേഷി ഏറ്റവും കൂടുതല്‍ ഉള്ള സമയത്ത് വേണം ഗര്‍ഭധാരണത്തിന് ശ്രദ്ധിക്കേണ്ടത്.
കാലാവസ്ഥ എങ്ങനെ നിങ്ങളുടെ ഗര്‍ഭധാരണത്തെ ബാധിക്കുന്നുണ്ട് എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഗര്‍ഭധാരണത്തിന് ഏറ്റവും മികച്ച സമയം എന്ന് പറയുന്നത് തന്നെ മഴക്കാലമാണ്. കാരണം ഇത് ആരോഗ്യപരമായും നല്ല കാലാവസ്ഥയും മനസ്സും ആണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതിലുപരി ഈ സമയത്ത് ഗര്‍ഭകാല അസ്വസ്ഥതകള്‍ മറ്റ് മാസങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയം ഗര്‍ഭകാലത്തിന് ഏറ്റവും യോജിച്ചതാണ്. എന്നാല്‍ ചൂട് കാലത്ത് കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു, പ്രത്യേകിച്ചും ആദ്യത്തെയും അവസാനത്തേയും മൂന്ന് മാസത്തില്‍.

- Advertisement -