പ്രിഥ്വിരാജും സംഘവും ഇന്ന് മടങ്ങിയെത്തും

0


ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ജോർദാനിൽ കുടുങ്ങിയ പ്രിഥ്വിരാജും സംഘവും ഇന്ന് മടങ്ങിയെത്തും. രാത്രി 12.30 നുള്ള എയർ ഇന്ത്യവിമാനത്തിലാണ് മടങ്ങിയെത്തുക. റോമിൽ നിന്നുള്ള വന്ദേഭാരത് വിമാനത്തിലാണ് എത്തുന്നത്.
പൃഥ്വിയും ബ്ലെസിയും ഉൾപ്പടെ 58 പേരടങ്ങുന്ന സിനിമാസംഘം ജോർദാനിലെത്തിയതും കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം തുടരാനോ തിരിച്ചു വരാനോ സാധിക്കാതെ അവിടെ കുടുങ്ങിയത് വാർത്തയായിരുന്നു.
ജോർദാനിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തതോടെയാണ് ഇവർ പ്രതിസന്ധിയിലായത്. കർഫ്യൂ നിയമങ്ങളിൽ ഇളവ് വന്നതോടെ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു.
ഫെബ്രുവരി 29 നാണ് പൃഥ്വിയുൾപ്പെടുന്ന സംഘം ജോർദാനിലേക്ക് തിരിച്ചത്. കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള പൃഥ്വിയുടെ തയ്യാറെടുപ്പുകൾ ചർച്ചയായിരുന്നു. ചിത്രത്തിലെ നജീബിനായി തടി കുറച്ച് താടിയും മുടിയും നീട്ടി വളർത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു. അമല പോളാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

- Advertisement -