കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

0

കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു.

പുത്തനത്താണിക്ക് സമീപം ചുങ്കത്ത് വച്ച് സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഈ കേസിലെ പ്രതികളെ പിടിക്കൂടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പോലിസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് തൊളിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

- Advertisement -