പ്രിയങ്ക ചോപ്രയുടെ ഈ ആഗ്രഹം നടക്കുമോ?

0


ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ആഗ്രഹം എന്താണെന്ന് അറിയണ്ടേ,പ്രധാനമന്ത്രി ആകണം. തീര്‍ന്നില്ല ഒപ്പം ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസിനെ പ്രസിഡന്റുമാക്കണം. ഒരു ബ്രിട്ടീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. പക്ഷേ രാഷ്ട്രീയം തനിക്ക് അത്ര താത്പര്യമുള്ള കാര്യമല്ലെന്നും അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു. സമൂഹത്തില്‍ മാറ്റം വരണമെന്ന് തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ആഗ്രഹമുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താല്‍പര്യമുണ്ട്. ഫെമിനിസ്റ്റ് എന്ന വാക്കുപയോഗിക്കാന്‍ നിക്ക് ഒരിക്കലും ഭയപ്പെടുന്നില്ല എന്നത് തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ നിക്കിനെ പ്രസിഡന്റായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ആഗ്രഹിക്കുന്നതെന്തും ചെയ്യണമെന്നും നേടണമെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും പ്രിയങ്ക പറഞ്ഞു. എന്തായാലും പ്രിയങ്കയുടെ ഈ ആഗ്രഹം നടക്കുമോ എന്ന് കാത്തിരുന്ന് അറിയാം.

- Advertisement -