പി ചിദംബരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

0


ഭീരുക്കാളാണ് ചിദംബരത്തെ വേട്ടയാടുന്നതെന്നും പരിണിത ഫലം എന്തായിരുന്നാലും അദ്ദേഹത്തോടൊപ്പം ഉറച്ചു നില്‍ക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ട്വിറ്ററിലൂടൊണ് ചിദംബരത്തിന് പിന്തുണയറിയിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.
ആഭ്യന്തരമന്ത്രിയായും ധനമന്ത്രിയായും പതിറ്റാണ്ടുകള്‍ രാജ്യത്തെ വിശ്വസ്തതയോടെ സേവിച്ചയാളാണ് ചിദംബരം. ആത്മധൈര്യത്തോടെ സത്യം പറയാനും സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നു കാണിക്കാനും അദ്ദേഹം തയ്യാറായി. എന്നാല്‍ സത്യം പറയുന്നത് ഭീരുക്കളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് ഒരു ലജ്ജയുമില്ലാതെ അദ്ദേഹത്തെ വേട്ടയാടുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ ഏജന്‍സികള്‍ ശക്തമാക്കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്യുന്നതിനായി മൂന്നു തവണയാണ് അന്വേഷണ സംഘം ചിദംബരത്തിന്റെ വീട്ടില്‍ എത്തിയത്.

- Advertisement -