രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടാനുളള അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി

0

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച നളിനിയുടെ പരോള്‍ നീട്ടാനുളള അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജൂലൈ 25 മുതല്‍ ഒരു മാസത്തേക്ക് പരോള്‍ അനുവദിച്ചിരുന്നു.

പിന്നീട് പരോള്‍ അവസാനിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് ഓഗസ്റ്റ് 22ന് കോടതി മൂന്നാഴ്ച കൂടി പരോള്‍ നീട്ടി നല്‍കിയിരുന്നു. പരോള്‍ ഈ മാസം 15ന് അവസാനിക്കുമ്‌ബോള്‍ വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ക്ക് ഒരുമാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷകയ്ക്ക് ഇതിനകം മതിയായ അവധി ലഭിച്ചിട്ടുണ്ടെന്നും പരോള്‍ കൂടുതല്‍ നീട്ടാന്‍ കഴിയില്ലെന്നും അറിയിച്ചു ഹര്‍ജി തള്ളുകയായിരുന്നു. ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ്് ആര്‍ എം ടി ടീക്കാ രാമന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തളളിയത്.

- Advertisement -