റാഫേല്‍ നദാലും ആഷ്ലി ബാര്‍ട്ടിയും 2019ലെ മികച്ച പുരുഷ വനിതാ ടെന്നീസ് താരങ്ങള്‍

0

2019ലെ മികച്ച പുരുഷ വനിതാ ടെന്നീസ് താരങ്ങള്‍ക്കുള്ള ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്റെ പുരസ്‌കാരം സ്പാനിഷ് താരം റാഫേല്‍ നദാലും ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയും സ്വന്തമാക്കി. ഇരുവരും ലോക ഒന്നാം റാങ്കോടെയാണ് വര്‍ഷം അവസാനിപ്പിക്കുന്നത്. 2019ല്‍ രണ്ട് കളിക്കര്‍ക്കും വമ്ബന്‍ നേട്ടങ്ങള്‍ എത്തിപ്പിടിക്കാനായതോടെയാണ് റാങ്കിങ്ങിലും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്.

2019ലെ ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും നദാല്‍ ആയിരുന്നു ചാമ്ബ്യന്‍. ഐടിഎഫ് ലോക ചാമ്ബ്യന്‍ ബഹുമതി താരത്തെ തേടിയെത്തുന്നത് നാലാം തവണയാണ്. മുന്‍ ലോക ഒന്നാം നമ്ബര്‍ ബ്രിട്ടന്റെ ആന്‍ഡി മറെ മികച്ച തിരിച്ചുവരവ് നടത്തിയ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി.

- Advertisement -