മൃഗങ്ങളെ രക്ഷിച്ച് വീട്ടിലെത്തിക്കുന്ന ‘ഒറിജിനല്‍’ ബാറ്റ്മാന്‍!

0

സൂപ്പര്‍ ഹീറോകളുടെ ഒരുപാട് സിനിമകള്‍ നമ്മള്‍ കാണാറും പുളകം കൊള്ളാറുമുണ്ട്. എന്നാല്‍ കണ്ടു പരിചയമുള്ള ഒരു സൂപ്പര്‍ ഹീറോയുടെ വേഷമണിഞ്ഞ് ജീവിതത്തില്‍ സൂപ്പര്‍ ഹീറോയുടെ ജോലി ഭംഗിയായി ചെയ്യുന്ന ഒരാളുണ്ട്. ബാറ്റ്മാന്റെ വേഷത്തിലെത്തുന്ന അദ്ദേഹം രക്ഷിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നതും മനുഷ്യരെയല്ല, വീട് നഷ്ടപ്പെട്ടുപോയ മൃഗങ്ങളെയാണ്!

ഫ്‌ളോറിഡ സ്വദേശിയായ 27 കാരന്‍ ക്രിസ് വാന്‍ ഡോണ്‍ എന്ന യുവാവാണ് സൂപ്പര്‍ ഹീറോ ബാറ്റ്മാന്റെ വേഷമണിഞ്ഞ് തെരുവില്‍ ഒറ്റപ്പെട്ടു പോകുന്ന പട്ടികള്‍ക്കും പൂച്ചകള്‍ക്കും രക്ഷകനാകുന്നത്.

ചെറുപ്പം മുതല്‍തന്നെ ബാറ്റ്മാന്‍ ആരാധകനായിരുന്നു ക്രിസ്. അങ്ങനെയാണ് വളര്‍ന്നപ്പോള്‍ സൗജന്യസേവനം നടത്തുന്ന ബാറ്റ്മാന്‍ ഫോര്‍ പൗസ് (മൃഗപാദങ്ങള്‍ക്ക് ബാറ്റ്മാന്‍) എന്ന പേരില്‍ 2018 ല്‍ സംഘടന തുടങ്ങുന്നതും.

ദുരിതമനുഭവിക്കുന്ന പൂച്ചകളേയും പട്ടികളേയും സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുകയും പിന്നീടുള്ള കാലം സുഖമായി കഴിയാനുള്ള സൗകര്യം ഒരുക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ രക്ഷിക്കുന്ന മൃഗങ്ങളെ സ്വയം ഡ്രൈവ് ചെയ്ത് എറ്റെടുക്കാന്‍ തയ്യാറായ സുരക്ഷിത കരങ്ങളിലെത്തിക്കുന്നതും ക്രിസ് തന്നെ. ചില ദിവസങ്ങള്‍ ഇത്തരത്തില്‍ ഒരുപാടു ദൂരം ഒന്നിലേറെ തവണയാണ് ക്രിസ് തന്റെ ഹോണ്ട അക്കോഡില്‍ യാത്ര ചെയ്യുന്നത്.

ഫ്‌ളോറിഡയിലെ കൊടും ചൂടില്‍ ബാറ്റ്മാന്‍ വസ്ത്രങ്ങളണിഞ്ഞ് കൂളായി നടക്കുന്ന ക്രിസ് അതിനുള്ള കാരണമായി പറയുന്നത് ഇതാണ്- കുറച്ച് ഐസ് പാക്കറ്റുകളും എസിയും പിന്നെ ദൃഢനിശ്ചയവും!!!!

- Advertisement -