കുട്ടികളിലെ ഈ നാണം കുണുങ്ങലിനെ അത്ര സിംപിളായി കാണേണ്ട!!!! അറിയേണ്ടതെല്ലാം

0

നാണംകുണുങ്ങികളായ കുട്ടികളെ മാനസികപ്രശ്‌നങ്ങള്‍ ബാധിച്ചവരായി മുദ്രകുത്തി ഒറ്റപ്പെടുത്തുവാനുള്ള സാധ്യത വളരെ അധികമാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. അധികം ആരോടും സംസാരിക്കാതിരിക്കുന്നതും ആരെയും അഭിമുഖീകരിക്കാതിരിക്കുന്നതും ഇങ്ങനെയുള്ളവരുടെ പ്രത്യേകതയാണ്. ലജ്ജ, വിഷാദം, ഇന്റര്‍നെറ്റ് അമിതമായി ഉപയോഗിക്കുന്നത് എന്നിവയെല്ലാം പിന്നീട് മാനസികരോഗമായി മാറുവാനുള്ള സാധ്യത ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കില്ല.

സാധാരണ പ്രശ്‌നങ്ങളാല്‍ വലയുന്നവര്‍ രോഗനിര്‍ണ്ണയത്തിനുള്ള പരിശോധനകള്‍ നടത്തേണ്ട ആവശ്യകതയെക്കുറിച്ച് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് പുതിയ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളാണ്. നമ്മള്‍ തള്ളിക്കളഞ്ഞിരുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ശക്തമായി കുട്ടികളില്‍ നിലനില്‍ക്കുന്നത്. ഉള്ളിലേക്കു ഒതുങ്ങിയ പല കുട്ടികളും പിന്നീട് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഒറ്റപ്പെടുകയാണ്. ഇത് അവരെ ഒരുപക്ഷെ രോഗാവസ്ഥയിലേക്ക് നയിക്കാം, ലിവര്‍പൂള്‍ യൂണിവേര്‍സിറ്റിയിലെ മാനസികവിദഗ്ദന്‍ പീറ്റര്‍ കിന്‌ടെര്‍ വിലയിരുത്തുന്നു.

സമൂഹത്തെ അഭിമുഖീകരിക്കുവാനുള്ള കഴിവില്ലായ്മ കാരണം ഭയം, ഉത്കണ്ഠ, കരച്ചില്‍, മരവിപ്പ്, അമിതമായ ആശ്രയം എന്നിവ രൂപപ്പെടും. മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒരു കുടുംബത്തെയും അതിലെ അംഗങ്ങളെയും എത്രമാത്രം സമ്മര്‍ദത്തിലാഴ്ത്തും എന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ. കൃത്യമായ സമയത്ത് കൗണ്‍സവിംങ് നല്‍കോണ്ടത് വളരെ ആവശ്യമാണ്.

പ്രധാനമായും കുട്ടികളില്‍ അന്തര്‍മുഖത്വം ഉണ്ടാകുന്നത് വീട്ടിലെ പ്രശ്‌നങ്ങള്‍ മൂലമാകാം. കുട്ടികള്‍ക്ക് കൂട്ടുകാടാന്‍ ആരുമില്ലാതാകുകയും കൂടുതല്‍ സമയവും അവര്‍ ഒറ്റയ്ക്ക് ഇരിക്കേണ്ടിവരുന്വോഴുമാണ് അന്തര്‍മുഖരായി പോകുന്നത്. അതിന് തീരെ ചെറിയ കുട്ടികളെ കൂടുതല്‍ ഒറ്റക്ക് വിടാതിരിക്കുക.

കൂടുതലായി വായിക്കുന്ന കുട്ടികള്‍ കുറച്ച് അന്തര്‍മുഖരാവാന്‍ സാധ്യതയുണ്ട്. അത് അവരുടെ വായനയുടെ ലോകവുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. തീരെ ചെറുപ്പത്തില്‍ തന്നെ ഭാവനയുടെ ലോകത്തിലേക്ക് പോകുന്നതിന് കാരണമാകും. അത് അവരെ കുറച്ച് അന്തര്‍മുഖരാക്കും. ഇത് ഒരു തെറ്റല്ലെങ്കിലും അവരുടെ ശ്രദ്ധ മറ്റ് ആനുകാലിക, അറിവു പകരുന്ന കൃതികളിലേക്കുകൂടി തിരിച്ചുവിടണം. മാന്ത്രികനോവലുകള്‍ മാത്രം വായിക്കാന്‍ നല്‍കാതെ മറ്റ് വിഭാഗത്തില്‍പ്പെട്ട കൃതികളും വായിക്കാന്‍ നല്‍കുക.

കുട്ടികളുടെ ഈ നാണം ചെറുപ്പത്തിലെ മാറ്റിയെടുത്തില്ലെങ്കില്‍ അത് സമൂഹത്തെ നേരിടാനുള്ള പേടിയായി മാറും. അത് വളരെ ഗുരുതരമായ അസുഖമാണ്. എല്ലാത്തില്‍നിന്നും പുറംന്തിരിഞ്ഞ് നില്‍ക്കുന്നത് അത് കാരണമാക്കും. അവര്‍ സമൂഹികമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാതെ എല്ലാത്തില്‍നിന്നും ഉള്‍വലിഞ്ഞ് വല്ലാത്ത മാനസികാവസ്ഥയിലെത്തും.

നാണം കുണുങ്ങികളായ കുട്ടികള്‍ ഒരു കൂട്ടത്തില്‍ നില്‍ക്കുന്നതിനെക്കാള്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് ഇഷ്ടപ്പെടും. അതില്‍ സുരക്ഷിതത്വം കണ്ടെത്തും. പക്ഷേ ഇത് താല്‍കാലികമായ സുരക്ഷിതത്വമാണെന്ന് അവനെ ബോധ്യപ്പെടുത്തണം. അല്ലെങ്കില്‍ അവന്‍ അല്ലെങ്കില്‍ വളരുംതോറും കൂടുതല്‍ അപകടകരമായ അവസ്ഥയിലെത്തും.

നിങ്ങളുടെ കുട്ടിയുടെ പ്രായമുള്ള മറ്റ് കുട്ടികളുമായി കളിക്കുന്നതിനും കൂട്ടുകൂടുന്നതിനും മറ്റും അനുവദിക്കുക. അതിനുള്ള അന്തരീക്ഷം വീട്ടില്‍ ഉണ്ടാക്കിയെടുക്കണം.

ചില കുട്ടികള്‍ക്ക് അപകര്‍ഷതാബോധമായിരിക്കും. അവര്‍ മറ്റുള്ളവരെക്കാള്‍ കാഴ്ചയിലും സൗന്ദര്യത്തിലും മറ്റും വളരെ പുറകിലാണ് എന്ന ചിന്തയാണ് ഇത്തരം അപകര്‍ഷതാബോധത്തിന് കാരണം. അത് മാറ്റിയെടുക്കേണ്ടത് മാതാപിതാക്കളാണ്. ഒരിക്കലും കാഴ്ചയിലുള്ള സൗന്ദര്യത്തിലല്ല കാര്യമെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. പെരുമാറ്റത്തിലും സ്‌നേഹത്തിലും വ്യക്തിത്വത്തിലുമാണ് സൗന്ദര്യം ഇരിക്കുന്നതെന്നും നല്ല പെരുമാറ്റം കൊണ്ടും വ്യക്തിത്വം കൊണ്ടും ആദരവ് പിടിച്ചുപറ്റാനൊക്കുമെന്നും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം.

- Advertisement -