ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ അബോര്‍ഷന്‍ സംഭവിക്കുന്നതിനു പിന്നിലെ കാരണങ്ങള്‍

0

പഴയ കാലത്തേക്കാള്‍ ഇന്ന് കുഞ്ഞുണ്ടാകാതിരിക്കുന്നതും ഗര്‍ഭം അലസിപ്പോകുന്നതും കൂടുതലായി കണ്ടു വരുന്നുണ്ട്. പല സ്ത്രീകളിലും ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ യാതൊരു മുന്നറിയിപ്പും തോന്നിക്കാതെ ഗര്‍ഭം അബോര്‍ഷനായി പോവുന്നു. ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് അബോര്‍ഷന്‍ സംഭവിക്കുന്നതെന്ന് നോക്കാം

സ്വാഭാവിക അബോര്‍ഷനുള്ള സാധ്യത ആദ്യ മൂന്നുമാസത്തിനുള്ളില്‍ വളരെ കൂടുതലാണ്. സ്ത്രീകളുടെ ശാരീരിക അവസ്ഥകളും സെര്‍വിക്കല്‍ സംബന്ധമായ പ്രശ്നങ്ങളും അബോര്‍ഷന് കാരണമായേക്കാം.

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാക്കുന്നു. തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉള്ള സ്ത്രീകളിലും ആദ്യ മാസങ്ങളില്‍ തന്നെ അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ്. അതു പോലെ യൂട്രസിന്റെ ആരോഗ്യമില്ലായ്മയും പ്രശ്‌നക്കാരാണ്.

പ്രായം കൂടി ഗര്‍ഭം ധരിക്കുന്നവരില്‍ പലപ്പോഴും അണ്ഡഗുണം കുറയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരിലും അബോര്‍ഷന്‍ സംഭവിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള ക്രോമസോം തകരാറുകള്‍ ഉണ്ടെങ്കില്‍ അത് ക്രോമസോം പ്രതിസന്ധികള്‍ അബോര്‍ഷന് കാരണമാകാം.

- Advertisement -