‘അടുത്ത പന്തിയില്‍ സ്ത്രീകള്‍ക്കു മുന്‍ഗണന എന്നു പറഞ്ഞാല്‍, ഉണ്ടുകൊണ്ടിരിക്കുന്ന ആളെ എഴുന്നേല്‍പ്പിച്ചു സീറ്റ് നല്‍കില്ലല്ലോ’; പുരുഷന്മാരുടെ ദുരിതത്തെക്കുറിച്ച് ഒരു പെണ്‍ കുറിപ്പ്!!

0

സ്ത്രീകള്‍ക്കു മാത്രം മതിയോ സുഖയാത്ര? പുരുഷന്മാര്‍ക്കും മനുഷ്യത്വ പരമായ അവകാശങ്ങള്‍ ലഭിക്കേണ്ടതല്ലേ. അതെ എന്നതാണ് ധാര്‍മ്മികമായ ഉത്തരം. പുരുഷനായതുകൊണ്ടുമാത്രം നിന്നുകൊണ്ടു യാത്രചെയ്യാന്‍ വിധിക്കപ്പെട്ടവരെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുകയാണ് ഗായികയായ ജെറാള്‍ഡി ജെയിംസിന്റെ ഫേസ്ബുക്ക് കുറിപ്പ്.

KSRTC യിൽ സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാർ ഇരുന്നാൽ അവരെ എഴുന്നേൽപ്പിക്കാൻ നിയമം ഉണ്ടോ എൺപതു ശതമാനം ആളുകൾക്കും അറിയാത്ത…

Jeraldi James यांनी वर पोस्ट केले गुरुवार, 27 जून, 2019

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം;
KSRTC യില്‍ സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരുന്നാല്‍ അവരെ എഴുന്നേല്‍പ്പിക്കാന്‍ നിയമം ഉണ്ടോ എണ്‍പതു ശതമാനം ആളുകള്‍ക്കും അറിയാത്ത ഒരു ഉത്തരം

ഇനി കാര്യത്തിലേക്ക് കടക്കാം.ദീര്‍ഘദൂര സര്‍വീസുകളില്‍ [FP ,SFP, തുടങ്ങിയ ] സ്ത്രീകള്‍ക്കായി വലതുവശം മുന്‍പിലായി 5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്. ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെ അഭാവത്തില്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായുളള ഒരു വരി ഒഴികെ ബാക്കിയുള്ള 4 വരികളും പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്.
അഥവാ പുരുഷന്മാര്‍ എങ്ങാനും ഇടയില്‍ ഇറങ്ങുക ആണെങ്കില്‍ നില്‍ക്കുന്ന സ്ത്രീ യാത്രക്കാരിക്കാണ് ആ സീറ്റിന് മുന്‍ഗണന. ഇറങ്ങി കഴിഞ്ഞാണ് മുന്‍ഗണന.

അടുത്ത പന്തിയില്‍ സ്ത്രീകള്‍ക്കു മുന്‍ഗണന എന്നു പറഞ്ഞാല്‍, ഉണ്ടുകൊണ്ടിരിക്കുന്ന ആളെ എഴുന്നേല്‍പ്പിച്ചു സീറ്റ് നല്‍കില്ലല്ലോ. കോടതി ഉത്തരവു പ്രകാരം ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകാന്‍ പാടില്ല. പിന്നെ എങ്ങിനെ ടിക്കറ്റ് നല്‍കിയ ഒരു യാത്രക്കാരന്നെ ഇടയില്‍ എഴുന്നേല്‍പ്പിക്കും. അത് കുറ്റകരമല്ലേ.യാത്രയ്ക്കിടയില്‍ കയറുന്ന ആള്‍ നിന്നു യാത്ര ചെയ്യാന്‍ തയ്യാറാണെന്ന് കണ്ടക്ടറോട് സമ്മതിക്കണം.അതിന് ശേഷം ടിക്കറ്റ് നല്‍കുക. ഇത്രയും വിവരം KSRTC control room നല്‍കിയതാണ്.
Phone No: 0471 2463799.ഈ നിയമം എല്ലാവരും പാലിക്കുന്നില്ല.പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.യാത്രക്കാര്‍ക്ക് ഇത് അറിയില്ല. Please share to everyone…Human rights should be equal for all…

- Advertisement -