നിങ്ങളിതു കണ്ടോ… വീണ്ടും റൊണാള്‍ഡോ തന്നെ ഹീറോ!!

0

പോര്‍ച്ചുഗലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഇത്തവണയും റൊണാള്‍ഡോ സ്വന്തമാക്കി. ഇത് പത്താംതവണയാണ് താരം പുരസ്‌കാരം കരസ്ഥമാക്കുന്നത്.

അത്ലറ്റിക്കോ മഡ്രിഡിന്റെ ജാവോ ഫെലിക്സ്, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡോ സില്‍വ, സ്പോര്‍ട്ടിങ് ലിസ്ബണിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരെ മറികടന്നാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിച്ചത്.

2007 മുതല്‍ ഇതുവരെ രണ്ട് തവണ മാത്രമേ റൊണാള്‍ഡോയ്ക്ക് ഈ അവാര്‍ഡ് ലഭിക്കാതിരുന്നിട്ടുള്ളൂ. 2010ല്‍ സിമാവോയും 2014ല്‍ പെപ്പെയും മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

- Advertisement -