റഗ്ബി താരം ചെസ്റ്റര്‍ വില്യംസ് അന്തരിച്ചു

0

1995 ലെ റഗ്ബി ലോകകപ്പ് നേടിയ ദക്ഷിണാഫ്രിക്കന്‍ ടീമിലെ അംഗം ആയ ചെസ്റ്റര്‍ വില്യംസ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് 49 കാരന്‍ ആയ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ റഗ്ബി താരം മരണപ്പെട്ടത്.

1995 ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ നിര്‍ണായക പങ്ക് ആണ് ചെസ്റ്റര്‍ വില്യംസ് നടത്തിയത്. 1993 മുതല്‍ 2000 വരെ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമില്‍ കളിച്ച ചെസ്റ്റര്‍ എന്നും ഓര്‍മ്മിക്കപ്പെടുക ദക്ഷിണാഫ്രിക്കയിലെ റഗ്ബിയിലേക്ക് കറുത്തവര്‍ക്ക് ഒരു പാത തുറന്ന താരം എന്ന നിലയിലാണ്.

- Advertisement -