കൂപ്പുകുത്തി രൂപ; പ്രവാസികള്‍ക്ക് ഇത് ലാഭക്കാലം

0

ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ പ്രവാസികള്‍ക്കു നേട്ടം. ഇന്നലെ രാജ്യേന്തര വിപണിയില്‍ ഒരു യുഎഇ ദിര്‍ഹത്തിന്റെ മൂല്യം 19 രൂപ 49 പൈസയായിരുന്നു. ഇതനുസരിച്ച് 51 ദിര്‍ഹം 35 ഫില്‍സിന്റെ മൂല്യം 1000 രൂപ എന്ന നിരക്കിലെത്തി.

ഒരു സൗദി റിയാലിന് 19.06 രൂപയാണ് മൂല്യം. ഖത്തര്‍ റിയാലിന് 19.64, ബഹ്‌റൈന്‍ ദിനാറിന് 189.72, ഒമാന്‍ റിയാലിന് 185.76, കുവൈത്ത് ദിനാറിന് 235.12 രൂപ എന്നിങ്ങനെയായിരുന്നു മൂല്യം. ഈ നിരക്കില്‍നിന്നും ഏകദേശം 10 ഫില്‍സ് കുറച്ചാണ് പ്രദേശിക വിപണിയില്‍ വിനിമയം നടക്കുന്നത്.

യുഎഇയിലെ വിവിധ എക്‌സ്‌ചേഞ്ചുകളില്‍ ഒരു ദിര്‍ഹത്തിന് 19.39 പൈസയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. ഇതോടെ പണമിടപാട് സ്ഥാപനങ്ങളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഈമാസം തുടക്കത്തില്‍ത്തന്നെ രൂപയുടെ നില തകര്‍ന്നിരുന്നു.

നിക്ഷേപം ഉദ്ദേശിച്ചെത്തുന്നവരാണ് നിരക്കു കൂടുന്നതനുസരിച്ച് എക്‌സ്‌ചേഞ്ചുകളിലെത്തുന്നത്. കേരളത്തില്‍ പ്രളയ ദുരിതാശ്വാസത്തിന് പണമയക്കുന്നവര്‍ക്ക് ഈ ഘട്ടത്തില്‍ പണം അയക്കാമെന്ന് അധികൃതര്‍ പറയുന്നു.

- Advertisement -