ചിദംബരത്തിന്റെ രണ്ടു ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

0

ഐ.എന്‍.എക്സ് മീഡിയക്കേസില്‍ സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പി. ചിദംബരം സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസുമാരായ ആര്‍ആര്‍ ഭാനുമതിയും എഎസ് ബൊപ്പണ്ണയുമാണ് ഹര്‍ജികള്‍ പരിഗണിക്കുക.

ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റില്‍ നിന്നു പരിരക്ഷ തേടി പി ചിദംബരം സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്ന ഹര്‍ജിക്ക് ഇനി പ്രസക്തിയില്ല. അറസ്റ്റും കസ്റ്റഡിയും കഴിഞ്ഞ സ്ഥിതിക്ക് അത് അപ്രസക്തമായി.

ഇന്നലെ തന്നെ ചോദ്യം ചെയ്യലുമായി ചിദംബരം സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്നും വഴുതി മാറുകയാണെന്നും സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു.

- Advertisement -