സാംസങ്ങിന്റെ മടക്കാനും നിവര്‍ത്താനും കഴിയുന്ന അത്ഭുത ഫോണിന്റെ വരവ് വൈകും

0

മടക്കി ഉപയോഗിക്കാവുന്ന സാംസങ് സ്മാര്‍ട്‌ഫോണുകള്‍ കമ്പനി നേരത്തെ പ്രഖ്യാപിച്ചതു പോലെ നേരത്തെ നിശ്ചയിച്ച തിയതിയില്‍ അവതരിപ്പിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മടക്കിയും തിരിച്ചും ഉപയോഗിക്കാവുന്ന സാംസങ് ഫോള്‍ഡ് സ്‌ക്രീനുകള്‍ ആദ്യ ഉപയോഗത്തില്‍ തന്നെ തകരാറിലാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോന്‍ജ് മാറ്റിവച്ചത്. ഈ പുത്തന്‍ സാങ്കേതികവിദ്യ റിവ്യൂ ചെയ്യാനെത്തിയ പലര്‍ക്കും ഫോണ്‍ ഫോള്‍ഡ് ചെയ്യുമ്പോള്‍ സ്‌ക്രീനിന് കേടുപാടുകള്‍ സംഭവിക്കുന്നതായി കാണാനായി. റിവ്യൂ ചെയ്യുന്നവരില്‍ നിന്നും പരാതി എത്തിയതോടെ ഫോണ്‍ വിപണിയിലിറക്കാനുള്ള നീക്കം സാംസങ് മാറ്റിവെച്ചു . മെയ് മൂന്നാം തിയതിയാണ് യു കെ വിപണിയില്‍ ഫോണുകള്‍ എത്തിക്കാനിരുന്നത്.


മടക്കുമ്പോള്‍ ഒരു വലിയ സ്മാര്‍ട്‌ഫോണിന്റെ വലിപ്പവും നിവര്‍ത്തുമ്പോള്‍ ചെറിയ ടാബ്‌ലറ് കംപ്യുട്ടറിന്റെ വലിപ്പവും വരുന്ന സ്‌ക്രീനുകളുണ്ടെന്ന് അവകാശപ്പെട്ടു കൊണ്ടാണ് സാംസങ് ഈ ഫോള്‍ഡ് ഫോണുകളുടെ ചില വീഡിയോകളും ഫോട്ടോഗ്രാഫുകളും പുറത്തുവിട്ടത്. എന്നാല്‍ ഈ പുത്തന്‍ പരീക്ഷണം അത്ര വിജയകരമാണോ എന്ന് വിദഗ്ദര്‍ പരിശോധിച്ചുവരികയാണ്. തുടര്‍ച്ചയായി ഫോള്‍ഡ് ചെയ്യുമ്പോള്‍ ഫോണ്‍ സ്‌ക്രീന്‍ പൊട്ടാനോ, സ്‌ക്രാച്ച് വീഴാനോ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍.മടക്കുമ്പോഴും നിവര്‍ത്തുമ്പോളും ഫോണിന്റെ അരിക് വശങ്ങളില്‍ അധിക മര്‍ദം ഉണ്ടാകുന്നുവെന്നും അത് സ്‌ക്രീന്‍ പൊട്ടാന്‍ കാരണമാകുന്നുവെന്നാണ് കമ്പനി വിലയിരുത്തിയിരിക്കുന്നത്. രണ്ടു ലക്ഷം തവണ മടക്കാനും നിവര്‍ത്തനും കഴിയുമെന്നായിരുന്നു സാംസങിന്റെ അവകാശവാദം.

- Advertisement -