ഈ പാനീയങ്ങളോട് നോ പറയാന്‍ സമയമായി!!!

0

ജലം ശരീരത്തില്‍ ഏറെയുള്ളതും ശരീരത്തിന് ഏറെ ആവശ്യമുള്ളതുമാണ്. ഏറ്റവും ആരോഗ്യകരമായ ശീലങ്ങളിലൊന്നാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ മടിയുള്ളവര്‍ മറ്റു പാനീയങ്ങളിലേക്കും തിരിയാറുണ്ട്. ഈ പാനീയങ്ങളില്‍ തന്നെ ചിലത് നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നവയുമുണ്ട്. രുചി കൂടുമെങ്കിലും ആരോഗ്യത്തിന് ഹാനികരമായ ഇത്തരം പാനീയങ്ങളെ അകറ്റി നിര്‍ത്തിക്കൊള്ളൂ…

എനര്‍ജി ഡ്രിങ്ക്‌സുകളുടെ പരസ്യങ്ങളില്‍ വീണ് അവ വാങ്ങി കഴിക്കരുത്. ഹൃദയാഘാതം, അമിതവണ്ണം എന്നിവയ്ക്ക് എനര്‍ജി ഡ്രിങ്ക്‌സുകള്‍ കാരണമാകുന്നു

മില്‍ക്ക് ഷേക്കിലെ അമിതമായി അടങ്ങിയിരിക്കുന്ന പഞ്ചസാര ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. പഴവര്‍ഗങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ഉണ്ടാക്കുന്ന പാനീയമായ സ്മൂത്തീസ് റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നിന്നും കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. വലിയ അളവില്‍ പഞ്ചസാര ചേര്‍ത്തിട്ടുള്ള ഇത്തരം സ്മൂത്തിസുകള്‍ നമ്മുടെ ശരീരത്തെ അപകടത്തിലാക്കും.

തൈര് പൊതുവെ ആരോഗ്യത്തിന് നല്ലതാണെങ്കിലും കടകളിലെ കൊഴുപ്പ് കുറഞ്ഞ തൈര് സ്വാദ് കൂട്ടാനായി പഞ്ചസാര ചേര്‍ക്കുന്നതാവാന്‍ സാധ്യത കൂടുതലാണ്. പഴങ്ങളോ പച്ചക്കറികളും വെള്ളത്തില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഫ്‌ലേവേഡ് വാട്ടര്‍കടകളില്‍ ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാണെങ്കിലും ഒരിക്കലും വാങ്ങിക്കുടിക്കരുത്. ഇവയില്‍ കൃത്രിമ ഫ്‌ലേവറുകള്‍ ചേര്‍ക്കാനുള്ള സാധ്യതയുണ്ട്.

പഴച്ചാറുകള്‍ കഴിക്കുകയാണെങ്കില്‍ ഇനിമുതല്‍ പഞ്ചസാരപോലും ഇടാതെ നാച്ചുറലായി കഴിച്ചു നോക്കൂ, ആരോഗ്യം കൂടെ വരുന്നതു കാണാം…

- Advertisement -