സെറീന ഗ്രാന്റ്‌സലാം കിരീടത്തിനരികെ

0

ഗ്രാന്റ്സ്ലാം കിരീടത്തിലേയ്ക്ക് സെറീനക്കിനി ഒരു ചുവടുമാത്രം ബാക്കി. സെമിയില്‍ എലീന വിറ്റോലീനയെ തകര്‍ത്തത് 6-3,6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക്.

രണ്ടു വര്‍ഷമായി കാണാറുള്ള പോലെ ക്വാര്‍ട്ടര്‍മുതലുള്ള എതിരാളികളില്‍ നിന്ന് യാതൊരുവെല്ലുവിളിയും നേരിടാതെയാണ് സെറീന വിജയം കൈപ്പിടിയിലാക്കിയത്.

ഫൈനലില്‍ സെറീനയുടെ എതിരാളി ബെന്‍സിക് ആന്‍ഡ്രേസ്‌ക്യൂ പോരാട്ടത്തിലെ വിജയിയെ ആയിരിക്കും.1999ലാണ് സെറീന ആദ്യമായി യുഎസ് ഓപ്പണ്‍ നേടുന്നത്. കരിയറിലെ തന്റെ 24-ാംമത്തെ ഗ്രാന്റ്സ്ലാം കിരീടമെന്ന നേട്ടമാണ് സെറീനയെ കാത്തിരിക്കുന്നത്.

മറ്റൊരു പ്രത്യേകത 2017ന് ശേഷം ഒരു ഗ്രാന്റ് സ്ലാം കിരീടവും സെറീന നേടിയിട്ടില്ല എന്നതാണ്.മുന്‍പ് 6 തവണ കിരീടം ചൂടിയ സെറീനയാണ് ഫ്ളഷിംഗ് മെഡോയിലെ പ്രീയതാരം.കാരണം സ്വന്തം നാട്ടിലെ കിരീടമാണ് സെറീനയ്ക്കിത് എന്നതു തന്നെയാണ്

യു.എസ് ഓപ്പണില്‍ തന്റെ നൂറാമത്തെ ജയം സെറീന കഴിഞ്ഞ ദിവസം നേടിയിരുന്നു. ഇത് സെറീനയുടെ 101 ആം വിജയമാണ്.

- Advertisement -