‘നിങ്ങളിത് യുട്യൂബിലിട്ട് നശിപ്പിച്ചാലും കുഴപ്പമില്ല, എനിക്കെന്താ തൊലിക്കട്ടി’; വൈറലായി ഷംനാ കാസിമിന്റെ വീഡിയോ

0

നടി മാത്രമല്ല ഒന്നാന്തരം നര്‍ത്തകി കൂടിയാണ് ഷംന കാസിം. എന്നാല്‍ കഴിഞ്ഞ ദിവസം വലിയ തെറ്റില്ലാത്തൊരു പാട്ടുകാരിയാണെന്നു കൂടി ഷംന തെളിയിച്ചു. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പാട്ടിനേക്കാള്‍ ഹിറ്റായത് ഷംനയുടെ പാട്ടിനെക്കുറിച്ചുള്ള മുഖവുരയാണ്.

മൈക്ക് കിട്ടിയ ഷംന ‘ഇനി നിങ്ങള്‍ യൂട്യൂബില്‍ ഇട്ട് നശിപ്പിച്ചാലും വേണ്ടില്ല, ഞാന്‍ പാടാന്‍ പോവുകയാ’ എന്നും പറഞ്ഞു കൊണ്ട് പാട്ടു തുടങ്ങുകയാണ്. ‘എനിക്കെന്താ തൊലിക്കട്ടി’ എന്ന ക്യാപ്ഷന്‍ പാട്ട് വീഡിയോക്ക് നല്‍കി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുമുണ്ട്.

https://www.instagram.com/p/B0OgZOVhDPv/?utm_source=ig_web_copy_link

ചെറിയ കുട്ടി ആയിരിക്കുമ്‌ബൊഴേ കഥക്, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളില്‍ പരിശീലനം നേടിയിട്ടുള്ള ഷംന കാസിം, 2003ലെ അമൃതാ ടി വി സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ മൂന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. 2004ല്‍ കമല്‍ സംവിധാനം ചെയ്ത ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയിലെ നായികയുടെ കൂട്ടുകാരിയായ ധന്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് ‘എന്നിട്ടും’,’ഡിസംബര്‍’ ‘പച്ചക്കുതിര’,’ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം’ തുടങ്ങിയ സിനിമകളില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍. ആദ്യമായൊരു പ്രധാനവേഷം ചെയ്യുന്നത് 2007ല്‍ തന്റെ ആദ്യതെലുങ്ക് ചിത്രമായ ‘ശ്രീ മഹാലക്ഷ്മി’യിലാണ്. ടൈറ്റില്‍ കഥാപാത്രമായിരുന്നു അതില്‍.

തൊട്ടടുത്തവര്‍ഷം ‘മുനിയാണ്ടി വിളങ്ങിയാല്‍ മൂന്‍ട്രാമാണ്ട്’ എന്ന സിനിമയിലെ നായികാവേഷത്തിലൂടെ തമിഴ് സിനിമാരംഗത്തുമെത്തി.അതേ വര്‍ഷം തന്നെ ‘ജോഷ്’ എന്ന സിനിമയിലൂടെ കന്നടയിലും എത്തി. മലയാളത്തില്‍ ആദ്യമായി നായികയാവുന്നത് 2012ല്‍ പുറത്തിറങ്ങിയ ‘ചട്ടക്കാരി’ എന്ന സിനിമയിലാണ്.

- Advertisement -