നിധിപോലെ കരുതിയ വാപ്പച്ചിയുടെ സമ്മാനം നഷ്ടപ്പെട്ടു; സഹായം തേടി ഷെയ്ന്‍ നിഗം

0

അന്തരിച്ച നടന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രക്ഷക മനസുകളില്‍ സ്ഥാനമുറപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരു വലിയ സങ്കടത്തിലാണ് ഷെയ്ന്‍. അബി സമ്മാനമായി നല്‍കിയ വാച്ച് നിര്‍ഭാഗ്യവശാല്‍ ഷെയ്‌നിനു നഷ്ടമായി. ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് മടക്കി ലഭിക്കുന്നതിന് സഹായം തേടുകയാണ് ഷെയ്ന്‍ നിഗം.

വാപ്പച്ചി അബി ഗള്‍ഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നല്‍കിയ വാച്ചാണ് താരത്തിന്റെ കൈയില്‍ നിന്നു നഷ്ടമായത്. വനിതയുടെ കവര്‍ ഷൂട്ടിനിടെയാണ് സംഭവം. മാര്‍ച്ചില്‍ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാകാം എന്നും ഷൈന്‍ നിഗം ‘വനിത’മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഗള്‍ഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് മലയാളികളുടെ പ്രിയപ്പെട്ട അബി ‘കാസിയോ എടിഫിസി’ എന്ന കമ്പനിയുടെ ബ്രൗണ്‍ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നല്‍കിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്‌ന് വലിയ ദുഃഖമായി. ഇതേത്തുടര്‍ന്നാണ് വായനക്കാരുടെ സഹായം തേടി രംഗത്തുവന്നത്.

- Advertisement -