ആളെക്കൂട്ടാന്‍ ഹെലോയും ഷെയര്‍ ചാറ്റും, ഷെയര്‍ ചെയ്താല്‍ ഉടനടി പണം

0


പ്രാദേശിക സമൂഹമാധ്യമ രംഗത്തെ തുടക്കകാരണ് ഹെലോയും ഷെയര്‍ ചാറ്റും. ഈ അടുത്ത കാലത്താണ് പ്രാചാരം നേടിത്തുടങ്ങിയതെങ്കിലും ഇതിനോടകം തന്നെ ഇവരണ്ടും ശ്രദ്ധേയമായിക്കഴിഞ്ഞു. ഇനിയും കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് ഈ രണ്ട് സോഷ്യല്‍ മീഡിയ ആപ്പുകളും.
അതിനായി പുതിയ പദ്ധികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിങ്ങള്‍ ഒരാളെ ഹെലോയിലേക്ക് ആകര്‍ഷിച്ചാല്‍ 10 രൂപയും ഷെയര്‍ ചാറ്റിലേക്ക് ആകര്‍ഷിച്ചാല്‍ 15 രൂപയും അപ്പോള്‍ കിട്ടും. പേ.ടി.എം വഴിയാണ് പണം ലഭിക്കുക. ഇതികൂടാതെ സ്‌ക്രാച്ച് കാര്‍ഡും നല്‍കുന്നുണ്ട്. ഇതിവഴിയും പണം ലഭിക്കും.
നിലവില്‍ 15 ഭാഷകളിലാണ് ഹെലോയും ഷെയര്‍ ചാറ്റും ഉള്ളത്. ഹെലോയ്ക്ക് അഞ്ച് കോടി സജീവ ആപ് ഉപയോക്താക്കളും ഷെയര്‍ ചാറ്റിന് 4.5 കോടി ഉപയോക്താക്കളുമാണ് നിലവില്‍ ഉള്ളത്. ഡിസംബര്‍ അവസാനത്തോടെ 10 കോടി പേരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

- Advertisement -