ഷീല ദീക്ഷിത്, കാരിരുമ്പിന്റെ കരുത്ത് കാട്ടിയവള്‍

0


പഞ്ചാബിലെ കപൂര്‍ത്തല ജില്ലയില്‍ 1938 മാര്‍ച്ച് 31 ന് ജനിച്ച ഷീല വളര്‍ന്നതും വിദ്യാഭ്യാസം നേടിയതും ഡല്‍ഹിയിലാണ്. ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റ് സ്‌കൂളിലായിരുന്നു 12 ാം ക്ലാസ്സുവരെ പഠനം. തുടര്‍ന്ന് മിറാന്‍ഡാ ഹൗസ് കോളജിലും. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി ഷീല.സ്വാതന്ത്രസമര സേനാനിയും കേന്ദ്രമന്ത്രിയും ഗവര്‍ണറുമായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്റെ കുടുംബത്തിലെ മരുമകളായപ്പോഴാണ് ഷീലയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.
ഐ.എ.എസ് ഉദ്യോഗസ്ഥനായ വിനോദ് ദീക്ഷിത് ആണ് ഷീലയെ വിവാഹം കഴിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ ഹൃദായഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. മുന്‍ എം.പി സന്ദീപ് ദീക്ഷിത് മകനാണ് മകള്‍ ലതക സെയ്ദ്.
ഗാന്ധി കുടുംബവുമായുള്ള അടുപ്പമാണ് ഷീല ദീക്ഷിതിനെ രാഷ്ട്രീയത്തില്‍ ചുവടുവെക്കാന്‍ പ്രേരപ്പിച്ചതും നേട്ടങ്ങള്‍ക്ക് കൂട്ടായതും.രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ തന്റെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രിയായി നിയമിച്ചത് അവരെയായിരുന്നു.1991 ല്‍ രാജീവ് ഗാന്ധി വധിക്കപ്പെട്ടശേഷം കോണ്‍ഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായിരുന്ന പി.വി നരസിംഹറാവുവിനെ വെല്ലുവിളിച്ച് സോണിയഗാന്ധിയ്‌ക്കൊപ്പം നലയുറപ്പിച്ചവരില്‍ പ്രധാനി ഷീല ദീക്ഷിത് ആയിരുന്നു. ആ വിശ്വാസ്യത ആകാം 1998 ല്‍ കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ദൗത്യം ഷീലയെ ഏല്‍പ്പിക്കാന്‍ സോണിയ ഗാന്ധിയെ പ്രേരിപ്പിച്ചതും.
അങ്ങനെ 1998ല്‍ ഡല്‍ഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിത് പിന്നീട് തുടര്‍ച്ചയായി 15 വര്‍ഷം ആ കസേരയില്‍ തുടര്‍ന്നു. 1998 ലും 2003ലും ഗോലെ മാര്‍ക്കറ്റ് നിയോജകമണ്ഡലത്തല്‍ നിന്നും 2008ല്‍ ന്യൂഡല്‍ഹി നിയോജകമണ്ഡലത്തില്‍ നിന്നുമാണ് അവര്‍ മത്സരിച്ച് ജയിച്ചത്.
ഷീല ദീക്ഷിതിന്റെ രാഷ്ട്രീയ പതനത്തിന്റെ തുടക്കം എഎപിയുടെ ഉയര്‍ച്ചയില്‍ നിന്നാണ്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. പിന്നീട് കേരളാഗവര്‍ണറും ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായുമൊക്കെയാണ് അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.
കാരിരുമ്പിന്റെ കരുത്തുണ്ടായിരുന്നു കോണ്‍ഗ്രസ്സിലെ ഈ മുതിര്‍ന്ന നേതാവിന്റെ പല തീരുമാനങ്ങള്‍ക്കും. പ്രതിസന്ധിഘട്ടങ്ങളില്‍ കോണ്‍ഗ്രസ്സിനെ മുന്‍പോട്ട് നയിക്കാന്‍ അവര്‍ക്ക് പ്രത്യേക കഴിവായിരുന്നു. ഷീല ദീക്ഷിത് എന്ന പോരാൡുടെ വിയോഗത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് മാത്രമല്ല നഷ്ടം, ഇന്ത്യാ മഹാരാജ്യത്തിലെ ഓരോ പൗരനും കൂടിയാണ്. നമിക്കാം ആ ധീരവനിതയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍

- Advertisement -