ഹാമര്‍ തലയില്‍ വീണ കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

0


ഹാമര്‍ തലയില്‍ വീണ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍.
ശസ്ത്രക്രിയയ്ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അഫീലിന്റെ രക്തസമ്മര്‍ദം സാധാരണനിലയിലായി. ഒരുദിവസം കൂടി നിരീക്ഷണത്തില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

വെള്ളിയാഴ്ചയാണ് ഹാമര്‍ ത്രോ മല്‍സരത്തിനിടെ ഹാമര്‍ തലയില്‍ അഫീലിന് ഗുരുതര പരുക്കേറ്റത്. തലയോട്ടി പൂര്‍ണമായും തകര്‍ന്ന അഫീലിനെ അന്നു തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
പാലായില്‍ ജൂനിയര്‍ അത്‌ലറ്റിക മീറ്റിിടെയാണ് അഫീലിന് പരിക്കേറ്റത്.
ഇതിനിടെ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ അഫീലിന് പരിക്കേറ്റതിനെ കുറിച്ച് അന്വേഷിക്കാന്‍ കായികവകുപ്പ് നിയോഗിച്ച മൂന്നംഗ സമിതി പാലായിലെത്തി തെളിവെടുക്കും. സംഘാടകരായ അത്‌ലറ്റിക് ഫെഡറേഷന്റെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് പാല ആര്‍ഡിഒ കണ്ടെത്തിയിരുന്നു.

- Advertisement -