അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാമോ എന്ന് തന്നോടും ചോദിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഗായത്രി സുരേഷ്

0

മീ ടൂ തുറന്നു പറച്ചിലുകള്‍കൊണ്ട് സജീവമാണ് ഇപ്പോള്‍ സിനിമാലോകം. സിനിമയില്‍ അവസരം വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെയും സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രിയുടെ വെളിപ്പെടുത്തല്‍.

‘കോംപ്രമൈസ് ചെയ്യാമോ? എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല’ ഗായത്രി പറഞ്ഞു. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുകയാണ് നല്ലതെന്നും അതു തന്നെയാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

- Advertisement -