മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

0

ചങ്ങനാശേരി :  മദ്യപിക്കാന്‍ 100 രൂപ നല്‍കാത്തതിന്റെ പേരില്‍ മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു.കഴിഞ്ഞ 17 നാണ് സംഭവം.

വാഴപ്പറമ്ബില്‍ തോമസ് വര്‍ക്കിയെന്ന എന്ന കുഞ്ഞപ്പനാണ് മകന്റെ മര്‍ദ്ദനത്തില്‍ മരണപ്പെട്ടത്.

18നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നന നിഗമനത്തില്‍ 19 ന് സംസ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകം പുറത്തുകൊണ്ടുവന്നത്. സംഭവത്തില്‍ മകന്‍ ജോസഫ് തോമസിനെ (അനി 35) അറസ്റ്റു ചെയ്തു.

17ന് രാവിലെ കുഞ്ഞപ്പന്‍ ബാങ്ക് അക്കൗണ്ടിലെ പെന്‍ഷന്‍ തുക 1000 രൂപ പിന്‍വലിച്ചിരുന്നു. ഇതില്‍ നിന്ന് 200 രൂപ വീതം അനിക്കും സിബിക്കും കുഞ്ഞപ്പന്‍ നല്‍കി. വൈകിട്ട് മദ്യപിച്ച ശേഷം വീട്ടില്‍ എത്തിയ അനി വീണ്ടും 100 രൂപ കുഞ്ഞപ്പനോട് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച കുഞ്ഞപ്പനെ അനി ഉപദ്രവിച്ചു.

കുഞ്ഞപ്പനെ അനി തറയില്‍ ഇട്ടു ചവിട്ടുകയും ഉപദ്രവിക്കുകയും ഭിത്തിയിലേക്ക് പിടിച്ച് തള്ളുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് തളര്‍ന്ന് വീണ ഇയാളെ കട്ടിലില്‍ കിടത്തി മകന്‍ കിടന്നുറങ്ങുകയും പിറ്റേന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നും പോകുകയും ചെയ്തു.

പിറ്റേന്ന് രാവിലെ വീട്ടില്‍ നിന്നും ആളനക്കമില്ലാത്തതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വീട്ടില്‍ വന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞപ്പനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പിന്നീട് നടത്തിയ അന്വേഷ്ണത്തിലാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തതിയത്.

- Advertisement -